Tuesday, July 11, 2006

ബ്ലോഗ്‌ ആക്റ്റിവിസം കേരളത്തിലും പടരട്ടെ!

മുംബൈ സ്ഫോടനങ്ങള്‍ ക്കു ശേഷം മുംബൈ സ്ഫോടനം : ഹെല്‍പ്പ് ലൈന്‍ ബ്ലോഗ് (http://mumbaihelp.blogspot.com) എന്ന ബ്ലോഗ്‌ ഒരുപാടു പേരുടെ ആശങ്കകളകത്തി.നമുക്കും വേണ്ടെ അടിയന്തിര ഘട്ടങ്ങളില്‍ അങ്ങനെ ഒരു സംവിധാനം?ലോകമെങ്ങും പരന്നു കിടക്കുന്ന മലയാളം ബ്ലോഗര്‍മാരുള്ളപ്പോള്‍..?കേരള ഹെല്‍പ്പ് (www.keralahelp.blogspot.com) എന്ന ഈ ബ്ലോഗ്‌ ഞാന്‍ ഇന്നലെ തുടങ്ങിയതാണു.ആര്‍ക്കു വേണേലും റ്റീം അംഗമാകാം.അല്ലെങ്കില്‍ മറ്റേതെങ്കിലും ബ്ലോഗ്‌ ആരെങ്കിലും തുടങ്ങിയാലും മതി. സാങ്കേതിക വിദ്യകള്‍ സാധാരണക്കാര്‍ക്കും പ്രയോജനപ്പെടട്ടെ!ബ്ലോഗ്‌ ആക്റ്റിവിസം കേരളത്തിലും പടരട്ടെ!അഭിപ്പ്രായങ്ങള്‍ അറിയിക്കുക.

3 Comments:

Blogger ദില്‍ബാസുരന്‍ said...

വളരെ നല്ല ആശയം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി നമുക്കും ഒരു സംവിധാനം തുടങ്ങാവുന്നതേ ഉള്ളൂ.പക്ഷെ ഭാഷ ആംഗലേയമാവുന്നതല്ലേ നല്ലത്? ആപല്‍ഘട്ടങ്ങളില്‍ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് സമയം കളയാന്‍ കഴിയുമോ?

3:19 AM  
Blogger ഓലപ്പന്തന്‍ said...

തീറ്ച്ചയായും ആങ്ഗലേയ ബ്ലോഗ് തന്നെയാണു നല്ലത്.കൂടെ മലയാളത്തിലും കൊടുക്കാം.ബൂലോഗത്തിലെ മഹാ‍രഥന്മാരുടെ ഒന്നും
അഭിപ്രായം കേട്ടില്ല.പൂയ്...

8:05 AM  
Blogger ശ്രീജിത്ത്‌ കെ said...

ആംങലേയ ബ്ലോഗ് വേണമെന്ന് എനിക്ക് തോന്നുന്നില്ല. വിന്ഡോസ് എക്സ്പി ഉള്ള മെഷീനിലെല്ലാം മലയാളം വായിക്കാന്‍ കഴിയും. എഴുതാന്‍ ബുദ്ധിമുട്ടാവുമെങ്കിലും. എഴുതാന്‍ ആങ്ഗലേയത്തെ ആശ്രയിക്കാം അത്യാവശ്യ ഘട്ടത്തില്‍.

എന്തായാലും ആശയം നല്ലത് തന്നെ. എന്ത് വിഷയമാണ് ആദ്യം ഇവിടെ വരിക എന്നൊരു കൌതുകം തോന്നുന്നു. കേരളത്തില്‍ ഇന്ന്‌ മലയാളം എഴുതാനും വായിക്കാനും ഉള്ള ബുദ്ധിമുട്ട് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചായാലോ?

3:20 AM  

Post a Comment

Links to this post:

Create a Link

<< Home