Tuesday, July 11, 2006

ബ്ലോഗ്‌ ആക്റ്റിവിസം കേരളത്തിലും പടരട്ടെ!

മുംബൈ സ്ഫോടനങ്ങള്‍ ക്കു ശേഷം മുംബൈ സ്ഫോടനം : ഹെല്‍പ്പ് ലൈന്‍ ബ്ലോഗ് (http://mumbaihelp.blogspot.com) എന്ന ബ്ലോഗ്‌ ഒരുപാടു പേരുടെ ആശങ്കകളകത്തി.നമുക്കും വേണ്ടെ അടിയന്തിര ഘട്ടങ്ങളില്‍ അങ്ങനെ ഒരു സംവിധാനം?ലോകമെങ്ങും പരന്നു കിടക്കുന്ന മലയാളം ബ്ലോഗര്‍മാരുള്ളപ്പോള്‍..?കേരള ഹെല്‍പ്പ് (www.keralahelp.blogspot.com) എന്ന ഈ ബ്ലോഗ്‌ ഞാന്‍ ഇന്നലെ തുടങ്ങിയതാണു.ആര്‍ക്കു വേണേലും റ്റീം അംഗമാകാം.അല്ലെങ്കില്‍ മറ്റേതെങ്കിലും ബ്ലോഗ്‌ ആരെങ്കിലും തുടങ്ങിയാലും മതി. സാങ്കേതിക വിദ്യകള്‍ സാധാരണക്കാര്‍ക്കും പ്രയോജനപ്പെടട്ടെ!ബ്ലോഗ്‌ ആക്റ്റിവിസം കേരളത്തിലും പടരട്ടെ!അഭിപ്പ്രായങ്ങള്‍ അറിയിക്കുക.